25.7 C
Kunnamkulam
Thursday, July 30, 2026
Home Bureaus Guruvayur നിക്ഷേപകരില്‍ നിന്ന് ഏഴു ലക്ഷം രൂപയിലധികം തട്ടിയ കേസില്‍ പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍

നിക്ഷേപകരില്‍ നിന്ന് ഏഴു ലക്ഷം രൂപയിലധികം തട്ടിയ കേസില്‍ പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍

നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം കൃത്രിമം കാണിച്ച് പിന്‍വലിച്ച പോസ്റ്റ് മാസ്റ്ററെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മറ്റം സബ് പോസ്റ്റ് ഓഫീസിന് കീഴിലെ നമ്പഴിക്കാട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ഗ്രാമീണ്‍ ഡാക്‌സ് സേവക് വിഭാഗത്തിലെ പോസ്റ്റ് മാസ്റ്റര്‍ കുന്നംകുളം കിഴൂര്‍ സ്വദേശി കോതക്കല്‍ വീട്ടില്‍ മനു കെ ഉണ്ണികൃഷ്ണനെയാണ് ഗുരുവായൂര്‍ പോലീസ് എസ്.എച്ച്.ഒ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പൊതുജനങ്ങളില്‍ നിന്ന് സേവിങ്‌സ് ബാങ്ക്, ഫിക്‌സഡ് ഡെപ്പോസിറ്, റെക്കറിംഗ് ഡെപ്പോസിറ് എന്നീ വിഭാഗങ്ങളിലായി നിക്ഷേപം സ്വീകരിച്ച് നിക്ഷേപകരറിയാതെ പല ഫോമുകളിലും ഒപ്പിട്ടുവാങ്ങി അവരുടെ 726,000 രൂപയോളം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

ADVERTISEMENT
error: Content is protected !!