30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു; രണ്ടു പേര്‍ക്ക് പരിക്ക്

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു; രണ്ടു പേര്‍ക്ക് പരിക്ക്

350

ഇന്നു രാവിലെ 11.30 ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ എരുമപ്പെട്ടി പാഴിയോട്ടുമുറിയില്‍ മരം പൊട്ടിവീണ് രണ്ട് വാഹനങ്ങള്‍ തകര്‍ന്നു. രണ്ട് പേര്‍ക്ക് പരിക്ക് പറ്റി. റോഡിലൂടെ സഞ്ചരിച്ച് കൊണ്ടിരുന്ന ഓട്ടോറിക്ഷയുടേയും പിക് അപ് വാനിന്റേയും മുകളിലേക്കാണ് റോഡരുകില്‍ നിന്നിരുന്ന മദ്രാസ് ഈത്തമരം പൊട്ടിവീണത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായി തകരുകയും പിക് അപ്പ് വാഹനത്തിന്റെ മുന്‍വശം തകരുകയും ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവര്‍ പാഴിയോട്ടുമുറി തോന്നല്ലൂര്‍ കാണൂര് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (48), പിക്ക്അപ്പ് വാനിന്റെ ഡ്രൈവര്‍ എരുമപ്പെട്ടി കുട്ടഞ്ചേരി ചെറുകുന്നത്ത് വീട്ടില്‍ സിനീഷ് (38) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.

ADVERTISEMENT
error: Content is protected !!