സ്‌കൂള്‍ വാര്‍ഷികവും അധ്യാപക-രക്ഷാകര്‍തൃ ദിനവും ആഘോഷിച്ചു

വടുതല ഗവ : യു.പി. സ്‌കൂളിന്റെ 106-ാ മത് വാര്‍ഷിക ആഘോഷവും അധ്യാപക-രക്ഷാകര്‍തൃ ദിനവും ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് രേഖ.കെ.വി സ്വാഗതം പറഞ്ഞു.
കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കുന്നംകുളം എം.എല്‍.എ , എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍ മുഖ്യാതിഥി ആയിരുന്നു. കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി. ജി. ജയപ്രകാശ് ഉപഹാര സമര്‍പ്പണം നടത്തി. കുന്നംകുളം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി മോണ്‍സി, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ – കലാകായിക സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ഷ ജിജു ,,സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടും ഒന്നാം വാര്‍ഡ് കൗണ്‍സിലറുമായ എന്‍. എ. ഷനോഫ്,വാര്‍ഡ് കൗണ്‍സിലര്‍ ലബീബ് ഹസന്‍, ,എസ്.എം.സി ചെയര്‍മാന്‍ കെ. എം നിഹാസ് , എം . പി . ടി . എ പ്രസിഡന്റ് ഫാത്തിമത്തുല്‍ ആഷിഫ, ഒ.എസ്. എ സെക്രട്ടറി കലാഭവന്‍ ബാദുഷ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

ADVERTISEMENT