സ്‌കൂള്‍ വാര്‍ഷിക ആഘോഷവും അധ്യാപക രക്ഷാകര്‍തൃ ദിനവും സംഘടിപ്പിച്ചു

വേലൂര്‍ ഗവണ്‍മെന്റ് ആര്‍എസ്ആര്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷിക ആഘോഷവും വിരമിക്കുന്ന കായികാധ്യാപകനുള്ള യാത്രയയപ്പും അധ്യാപക രക്ഷാകര്‍തൃ ദിനവും സംഘടിപ്പിച്ചു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രന്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷജീന നാസര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ജുഷ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ ബദൂല്‍ സൈമണ്‍, പ്രിന്‍സിപ്പാള്‍ എസ് കവിത, പ്രധാന അധ്യാപകന്‍ എം വി രത്‌നകുമാര്‍,എസ് എം സി ചെയര്‍മാന്‍ ടി ഡി ദയന്‍ സീനിയര്‍ അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ എ പി തോമസ് മാസ്റ്റര്‍ സ്മാരക സമശീര്‍ഷ പുരസ്‌കാരം നേടിയ ലീജി ടീച്ചറെയും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT