കുന്നംകുളം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘സര്‍ഗ്ഗ വസന്തം 2025’ എന്ന പേരില്‍ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. സ്‌കൂള്‍ ഹാളില്‍ നടന്ന കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ടി.എ പ്രേമരാജന്‍ നിര്‍വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷയായി. എസ് എം സി ചെയര്‍മാന്‍ എം.ഡി രാജീവ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.ബി ശ്യാം, എച്ച്എസ്എസ് സീനിയര്‍ അസിസ്റ്റന്റ് മീനാ ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി വി.ജെ ജോഷി, ടി.എ വേലായുധന്‍, ഹെഡ്മിസ്ട്രസ് കെ.കെ മഞ്ജുള തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടന യോഗത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ വിവിധ കലാ മത്സരങ്ങള്‍ ആരംഭിച്ചു.