ആറ്റുപുറം സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ദിവ്യദര്‍ശന്‍ സന്ദര്‍ശിച്ചു

പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് ആറ്റുപുറം സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ വൃദ്ധസദനം സന്ദര്‍ശിച്ചു. അന്തേവാസികള്‍ക്കൊപ്പം സമയം ചിലവഴിച്ച കുട്ടികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. വിദ്യാലയത്തിലെ കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ സ്വരൂപിച്ച അവശ്യവസ്തുക്കള്‍ അന്തേവാസികള്‍ക്ക് കൈമാറി. ഹെഡ്മാസ്റ്റര്‍ എ.ഡി സാജു, പി.ടി.എ.പ്രസിഡണ്ട് ദിനേശ് ജി.നായര്‍, അധ്യാപകരായ ഷിബി ലാസര്‍, എന്‍.കെ.ഷജി, സി.എസ്.ഫൗസിയ, എന്‍.അര്‍. ആനി, റോബിന്‍ ജോസഫ്, കെ.എഫ്.ലീന എന്നിവര്‍ നേതൃത്വം നല്‍കി. സ്ഥാപന ഡയറക്ടര്‍ ഫാദര്‍ ജോസഫ് താഴത്തേയില്‍ നന്ദി പറഞ്ഞു.

ADVERTISEMENT