27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിനടിയിലേക്ക് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പാഞ്ഞു കയറി; സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിനടിയിലേക്ക് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പാഞ്ഞു കയറി; സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

പെരുമ്പിലാവില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിനടിയിലേക്ക് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പാഞ്ഞു കയറി സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്്ച വൈകീട്ട് നാലിനാണ് അപകടമുണ്ടായത്. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി ചാലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂള്‍ ബസ് പട്ടാമ്പി റോഡില്‍ ഷാര്‍ജ വില്ലക്ക് സമീപം നിര്‍ത്തി കുട്ടികളെ ഇറക്കുന്നതിനിടയില്‍ അമിതവേഗത്തില്‍ വന്ന സ്‌കൂട്ടര്‍ ബസ്സിന് അടിയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെരുമ്പിലാവ് ആലുങ്ങല്‍ മൊയ്തുണ്ണി (59) യെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!