ചാവക്കാട് ജ്വല്ലറി കാവല്‍ക്കാരനെ മര്‍ദ്ദിച്ചതായി പരാതി

134

ചാവക്കാട് ജ്വല്ലറി കാവല്‍ക്കാരനെ ബാറിലെ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തിരുവത്ര സ്വദേശി കാളിരകത്ത് വീട്ടില്‍ 60 വയസ്സുള്ള ഉമ്മറിനാണ് മര്‍ദ്ദനമേറ്റത്. ബാറിലേക്ക് കാറുമായി വന്ന വ്യക്തിയ്ക്ക് വഴിയില്‍ ബൈക്ക് തടസ്സമാകുന്നുണ്ടെന്നാരോപിച്ചാണ് ഉമ്മറിനെ അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം ഹയാത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്ക്, സിപിഎം ലോക്കല്‍ സെക്രട്ടറി കെ.എച്ച്.സലാം, ലോക്കല്‍ കമ്മിറ്റിയംഗം ടി.എം.ഹനീഫ, ബ്രാഞ്ച് സെക്രട്ടറി സി.കെ.രമേശ്, നഗരസഭ കൗണ്‍സിലര്‍ ഉമ്മു റഹ്‌മത്ത് എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.