ബസ് ജീവനക്കാരന് മര്‍ദനം; കുന്നംകുളത്ത് പ്രകടനം നടത്തി

336

പഴുന്നാനയില്‍ ബസ് ഡ്രൈവര്‍ക്കു നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് കുന്നംകുളം – വടക്കാഞ്ചേരി റൂട്ടിലെ സംയുക്ത ബസ് തൊഴിലാളികള്‍ കുന്നംകുളം നഗരത്തില്‍ പ്രകടനം സംഘടിപ്പിച്ചു. പ്രകടനം കുന്നംകുളം പോലീസ് സ്റ്റേഷന് മുന്‍പില്‍ സമാപിച്ചു.
ബസ് ജീവക്കാര്‍ക്കെതിരെയുള്ള അക്രമണങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് സംയുക്ത തൊഴിലാളികള്‍ ഒപ്പിട്ട നിവേദനം കുന്നംകുളം സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ യു.കെ ഷാജഹാന് കൈമാറി. സിഐടിയു നേതാക്കളായ കെകെ ഷൈജു, കെഎം അഷ്റഫ്, ഐന്‍ടിയുസി നേതാവ് സുരേഷ് കുമാര്‍, ബിഎംഎസ് നേതാവ് കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.