കുന്നംകുളം ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു

103

കുന്നംകുളം ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായി പ്രസിഡന്റ് അപ്പുമോന്‍ സി കെ, സെക്രട്ടറി സുജിക്‌സ് അലക്‌സ് കെ, ട്രഷറര്‍ – ജോസ് വി വി എന്നിവര്‍ ചുമതലയേറ്റു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറും മുന്‍ മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്റ്റ് ചെയര്‍മാനുമായിരുന്ന ലയണ്‍ സാജു ആന്റണി പാത്താടന്‍ ഇന്‍സ്റ്റാളേഷന്‍ ചടങ്ങ് നിര്‍വ്വഹിച്ചു. അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ പുരസ്‌ക്കാരം ചടങ്ങില്‍ വിതരണം ചെയ്തു. ക്ലബ്ബിന്റെ സേവന പദ്ധതികളുടെ തുടര്‍ച്ചയായി 10 ലോട്ടറി വില്‍പ്പനക്കാര്‍ക്ക് കച്ചവടത്തിന് സൗകര്യപ്രദമായ വലിയ കുടകള്‍ വിതരണം ചെയ്തു. മുന്‍ പ്രസിഡന്റ് ഗില്‍ബര്‍ട്ട് എസ് പാറമേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ ഡോ ലൂയീസ് റ്റി ആര്‍, ജോസഫ് ജോണ്‍ സി, റീജ്യന്‍ ചെയര്‍മാന്‍ ജ്യോതിസ് സുരേന്ദ്രന്‍, ഷൈജന്‍ സി ജോബ് തുടങ്ങിയവര്‍ സംസാരിച്ചു.