പാലപ്പെട്ടി ഗവണ്‍മെന്റ് സ്‌കൂള്‍ അധിക ബാച്ചിനനുവദിച്ച കെട്ടിടം യാഥാര്‍ഥ്യമായി

57

പാലപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍സെക്കന്റി സ്‌കൂള്‍ അധിക ബാച്ചിനനുവദിച്ച കെട്ടിടം യാഥാര്‍ഥ്യമായി. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷംസു കുമ്മില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇ.സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, വാര്‍ഡ് മെമ്പര്‍ സൗദ അബ്ദുള്ള, പ്രിന്‍സിപ്പാള്‍ വി.യു ബഷീര്‍, പ്രധാന അധ്യാപിക കെ.വി ഫാത്തിമ്മ, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.