നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലി തൈ വിതരണം ചെയ്തു

42

കുന്നംകുളം നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണം വിപണിയെ ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിനി പ്രേമന്റെ അദ്ധ്യക്ഷതയില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ചെണ്ടുമല്ലി തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശശികല അനിരുദ്ധന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, പ്രിയ സജിഷ് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, സി ഡി എസ് ഭരണ സമിതി അംഗങ്ങള്‍ മെമ്പര്‍ സെക്രട്ടറി, അക്കൗണ്ടന്റ്, സി.ഒ അഗ്രി സി ആര്‍ പി അയല്‍ക്കൂട്ട അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.