മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ സംഘടനകളുമായും കൈകോര്‍ക്കാന്‍ എസ്.എഫ്.ഐ തയ്യാറാണെന്ന് സംസ്ഥാന സെക്രട്ടറി പി. എം ആര്‍ഷോ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി ഗുരുവായൂരില്‍ നടക്കുന്ന എസ്.എഫ്.ഐ 48-ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആര്‍.വിഷ്ണു അധ്യക്ഷത വഹിച്ചു. എന്‍.കെ. അക്ബര്‍ എം.എല്‍.എ, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, മുന്‍ എം.എല്‍.എ കെ.വി. അബ്ദുല്‍ ഖാദര്‍, ടി.ടി. ശിവദാസന്‍, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.വി. അനുരാഗ്, ഹസന്‍ മുബാറക്ക്, എ.എ. അക്ഷയ്, ജാന്‍വി കെ സത്യന്‍, കെ.യു സരിത തുടങ്ങിയവര്‍ സംസാരിച്ചു.