പാതയോരത്തെ മണ്‍കൂനകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

പാതയോരത്ത് കൂട്ടിയിട്ട് മണ്‍കൂനകള്‍ കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. മാസങ്ങള്‍ക്കു മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കേച്ചേരി കുറാഞ്ചേരി റോഡിന്റെ വഴിയോരത്താണ് റോഡ് പണിയുമായി ബന്ധപ്പെട്ട മണ്ണ് കൂട്ടിയിരിക്കുന്നത്. കുറാഞ്ചേരി മുതല്‍ മുണ്ടത്തിക്കോട് വരെ പാതയോരത്തെ മണ്ണ് പിഡബ്ല്യുഡി അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്. തുടര്‍ന്നിങ്ങോട്ട് വേലൂര്‍ സൊസൈറ്റി പരിസരത്തും ആര്‍എംഎസ് സ്‌കൂളിന്റെ മുന്നിലും വളരെ അപകടരമായ രീതിയിലാണ് മണ്‍കൂന നില്‍ക്കുന്നത്. അപകടസാഹചര്യം ഒഴിവാക്കാന്‍ നടപടികള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.