എസ്എഫ്‌ഐ പന്നിത്തടം ലോക്കല്‍ സമ്മേളനം ചേര്‍ന്നു

എസ്എഫ്‌ഐ പന്നിത്തടം ലോക്കല്‍ സമ്മേളനം ചിറമനേങ്ങാട് എംജിഎം എല്‍പി സ്‌കൂളില്‍ സജ്ജമാക്കിയ എ.ബി ബിജേഷ് നഗറില്‍ ചേര്‍ന്നു. എസ്എഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ജിഷ്ണു സത്യന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം പന്നിത്തടം ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അജയ് രാജ്, ജില്ലാ കമ്മിറ്റി അംഗം അന്‍ഷാദ്, ഏരിയ സെക്രട്ടറിയറ്റ് അംഗം അങ്കിത, സിപിഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം കെ.എം നൗഷാദ്, സിപിഎം പന്നിത്തടം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലോക്കല്‍ സെക്രട്ടറിയായി അമല്‍ജിത്ത് പി. യൂ, പ്രസിഡന്റായി എഡ്വിന്‍ ജിജു എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT