എസ് എസ് എല്‍സി, പ്ലസ്ടു പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി എസ് എഫ് ഐ കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മറ്റി തണ്ണീര്‍പന്തല്‍ ഒരുക്കി. പെങ്ങാമുക്ക് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ചിറക്കല്‍ സെന്ററില്‍ നിന്നും പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും തണ്ണിമത്തന്‍ ജ്യൂസ് വിതരണം ചെയ്തു. കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മറ്റി പ്രസിഡന്റ് അഭിനന്ദ് ഇ എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റംഗം അലന്‍കൃഷ്ണ പി യു, യൂണിറ്റംഗങ്ങളായ അജാസ്, നിഹല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



