എരുമപ്പെട്ടി ശങ്കരന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ മകര പത്താഘോഷത്തിന്റെ കൊടിയേറ്റും പറപ്പുറപ്പാടും നടത്തി

എരുമപ്പെട്ടി ശങ്കരന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ മകര പത്താഘോഷത്തിന്റെ കൊടിയേറ്റും പറപ്പുറപ്പാടും നടന്നു. ജനുവരി 24-ാം തീയതി ശനിയാഴ്ചയാണ് മകരപത്താഘോഷം. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ക്ഷേത്രം ഊരാളന്മാര്‍, തട്ടകവാസികള്‍, പൂരത്തിലെ പങ്കാളികളായ വിവിധ കമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്ര സംരക്ഷണ സമിതി അംഗങ്ങള്‍ ചേര്‍ന്ന് കൊടിയേറ്റം നടത്തി. തുടര്‍ന്ന് പറയെടുപ്പ് നടന്നു. പൂജാ കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരിയും, മേല്‍ശാന്തി ജയചന്ദ്രന്‍ എമ്പ്രാന്തിരിയും കാര്‍മികത്വം വഹിച്ചു. ക്ഷേത്രം ഊരാളന്‍ കൊടിലിങ്ങല്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് വെളുങ്ങാട്ട് ശിവശങ്കരന്‍, സെക്രട്ടറി കക്കാട് ഗോവിന്ദന്‍കുട്ടി, ട്രഷറര്‍ ശിവരാമന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 8.30 ന് ക്ഷേത്രത്തില്‍ പാറയെടുപ്പ് ആരംഭിക്കും. പറപുറപ്പാടിനോടനുബന്ധിച്ച് കലാമണ്ഡലം വിഷ്ണുവിന്റെ നേതൃത്വത്തില്‍ തായമ്പക നടന്നു.

ADVERTISEMENT