ശരത് കുടുംബ സഹായ സമിതി രൂപീകരിച്ചു

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അകാലത്തില്‍ വിടപറഞ്ഞ ശരത്തിന്റെ കുടുംബത്തിന്റെ കൈതാങ്ങാകന്‍ ശരത് കുടുംബ സഹായ സമിതി രൂപീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം പ്രസിഡണ്ട് അഡ്വക്കറ്റ് മുഹമ്മദ് റഹീസിന്റെ അധ്യക്ഷതയില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി പി ബാബു യോഗം ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബ സഹായ സമിതി ചെയര്‍മാനായി മുന്‍ മണ്ഡലം പ്രസിഡണ്ട് എന്‍ ആര്‍ ഗഫൂര്‍, കണ്‍വീനറായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വക്കറ്റ് മുഹമ്മദ് റയീസ്, ട്രഷററായി മുന്‍ മണ്ഡലം പ്രസിഡണ്ട് പി രാജന്‍, ചീഫ് കോര്‍ഡിനേറ്റര്‍ റാഫി മാലിക്കുളം, വൈസ് ചെയര്‍മാന്‍മാരായി ഷാഹിദ് കൊപ്പര, ചാലില്‍ മൊയ്തുണ്ണി,ജോയിന്റ് കണ്‍വീനര്‍ മാരായി അഷ്‌കര്‍ അറക്കല്‍, അബു താഹിര്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു. കെപിസിസി മെമ്പര്‍ നിഖില്‍ ദാമോദരന്‍ 1000 രൂപ വിലമതിക്കുന്ന കിറ്റ് എല്ലാമാസവും കുടുംബത്തിന് നല്‍കും. കിറ്റിന്റെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു. പഞ്ചായത്ത് മെമ്പര്‍ അബൂതാഹിര്‍ അന്‍വര്‍ അസൈനാരകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT