യൂത്ത് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണവും, പുഷ്പാര്‍ച്ചനയും നടന്നു. മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന അനുസ്മരണ പ്രഭാഷണം യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.നേതാക്കളായ ചന്ദ്രപ്രകാശ് ഇടമന,എന്‍.കെ കബീര്‍,എം.എം നിഷാദ്, സതീഷ് ഇടമന, ഫൈസല്‍ ചിറ്റണ്ട, രഞ്ജിത് മുരിങ്ങത്തേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.