നെല്ലുവായ് തോട്ടിലെ തടയണയ്ക്ക് ഷട്ടര്‍ സ്ഥാപിച്ചു

എരുമപ്പെട്ടി പഞ്ചായത്തിലെ പതിയാരം – നെല്ലുവായ് തോട്ടിലെ തടയണയ്ക്ക് ഷട്ടര്‍ സ്ഥാപിച്ചു. കുന്നത്തേരി- നെല്ലുവായ് പാടശേഖരത്തിലെ നെല്‍കൃഷിക്ക് വെള്ളം സംഭരിക്കുന്നതിന് വേണ്ടിയാണ് തോട്ടില്‍ തടയണ നിര്‍മ്മിച്ചത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്താണ് തടയണയ്ക്കും ഷട്ടറിനും വേണ്ടി 16 ലക്ഷം രൂപ അനുവദിച്ചത്. ബ്ലോക്ക് മെമ്പര്‍ ഡോ. വി.സി ബിനോജിന്റെ ആവശ്യപ്രകാരം രണ്ട് ഘട്ടങ്ങളായാണ് ഫണ്ട് വകയിരുത്തിയത്. കര്‍ഷകര്‍ക്ക് അനായാസം പ്രവര്‍ത്തിപ്പിക്കുന്നതിനായി ഫൈബര്‍ ഷട്ടറാണ് സ്ഥാപിച്ചിട്ടുള്ളത്. ബ്ലോക്ക് മെമ്പര്‍ ഡോ.വി.സി.ബിനോജ്, പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ.ജോസ്, എന്‍.പി.അജയന്‍ എന്നിവരും പാടശേഖര സമിതി ഭാരവാഹികളും നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ സന്ദര്‍ശനം നടത്തി. തടയണയിലേക്ക് ഇറങ്ങുവാന്‍ ആവശ്യമായ പടവുകളും നിര്‍മ്മിക്കാന്‍  ഉദ്ദേശിക്കുന്നതായി വി.സി.ബിനോജ് മാസ്റ്റര്‍ അറിയിച്ചു.

 

ADVERTISEMENT