ഷൈജു ബീറ്റ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം മേഖല കമ്മറ്റിയുട നേതൃത്വത്തില്‍ അകാലത്തില്‍ വിട പറഞ്ഞ കുന്നംകുളത്തെ ഫോട്ടോഗ്രാഫറും മികച്ച കര്‍ഷകനുമായിരുന്ന ഷൈജു ബീറ്റയെ അനുസ്മരിച്ചു. കുന്നംകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ മേഖല പ്രസിഡണ്ട് ഇബ്രാഹിം പഴവൂര്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി നൗഷാദ്, മേഖല ഇന്‍ ചാര്‍ജ് ലിജോ പി ജോസഫ്, ട്രഷറര്‍ ജോജിന്‍ രാജ്, ജില്ലാ കമ്മിറ്റി അംഗം സുനില്‍ വൈലത്തൂര്‍, സീനിയര്‍ ഫോട്ടോഗ്രാഫര്‍ ബാപ്പ്‌നു മുഹമ്മദ് തുടങ്ങി മേഖലയിലെയും നാല് യൂണിറ്റുകളിലെയും ഭാരവാഹികളും മറ്റു അംഗങ്ങളും സംസാരിച്ചു. ഷൈജു ബീറ്റയുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

ADVERTISEMENT