കുളത്തിൽ നിന്ന് കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം ; യുവാവ് മരിച്ചു.

കുന്നംകുളം ചെമ്മണ്ണൂരിൽ കുളികഴിഞ്ഞ് കുളത്തിൽ നിന്ന് കരയിലേക്ക് കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു.  കാണിയാമ്പൽ സ്വദേശി തോലത്ത് വീട്ടിൽ 50 വയസ്സുള്ള ബിനുവാണ് മരിച്ചത് ഞായറാഴ്ച്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം ചെമ്മണ്ണൂർ പുത്തൻ കുളത്തിൽ കുളിക്കാൻ എത്തിയ യുവാവ് കുളത്തിലേക്ക് ചാടുകയും നീന്തിയതിനുശേഷം കുളത്തിൽ നിന്ന് കയറാൻ ശ്രമിക്കുന്നതിനിടെ കയറാൻ കഴിയാതെ വന്നതോടെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് കുളത്തിൽ നിന്നും കയറ്റിയ യുവാവിനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
വിവരമറിഞ്ഞ് കുന്നംകുളം സബ് ഇൻസ്പെക്ടർ രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

ADVERTISEMENT
Malaya Image 1

Post 3 Image