ഗുരുവായൂർ ഇരിങ്ങപ്പുറത്ത് അരി പൊടിക്കുന്ന മെഷീനിൽ കൈ കുടുങ്ങി ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇരിങ്ങപ്പുറം ഗണേഷ് ഫുഡ് പ്രോഡക്റ്റ്സിലെ ജീവനക്കാരി 68 വയസ്സുള്ള സരോജിനിക്കാണ് പരിക്കേറ്റത്. മെഷീനിനുള്ളിൽ വലതു കൈ കുടുങ്ങിയ ഇവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ADVERTISEMENT