ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് കടപ്പുറം പഞ്ചായത്ത് അംഗങ്ങള്‍ ഒപ്പു മതില്‍ സംഘടിപ്പിച്ചു

48

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് കടപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഒപ്പു മതില്‍ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ ആര്‍ വി അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഹസീന താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. മന്‍സൂര്‍ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശുഭ ജയന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ആര്‍.ഇബ്രാഹിം, മുഹമ്മദ് നാസിഫ്, എ.വി.അബ്ദുല്‍ ഗഫൂര്‍, സുനിത പ്രസാദ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.