ഓര്‍ത്തഡോക്‌സ് പ്രവാസി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സാന്ത്വന സ്പര്‍ശം അവാര്‍ഡിന് സിസ്റ്റര്‍ എല്‍സ അര്‍ഹയായി

119

പൗലോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മയ്ക്കായി കുന്നംകുളം ഓര്‍ത്തഡോക്‌സ് പ്രവാസി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് സാന്ത്വന സ്പര്‍ശം അവാര്‍ഡിന് മഞ്ഞപ്ര മാര്‍ ബസേലിയോസ് ബാലഭവന്റെ പ്രധാന ചുമതല വഹിക്കുന്ന റവ: സിസ്റ്റര്‍ എല്‍സ അര്‍ഹയായി. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ബാലഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയായിരുന്നു സിസ്റ്റര്‍. അനാഥരായ പെണ്‍കുഞ്ഞുങ്ങളെയും ആദിവാസി കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതോടൊപ്പം അവര്‍ക്ക് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുവാനും സിസ്റ്റര്‍ കാണിക്കുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായ ജൂറി വിലയിരുത്തി. 50,000 രൂപയും ശില്പവും അടങ്ങുന്ന അവാര്‍ഡ് ജൂലൈ 14 ഞായറാഴ്ച രാവിലെ 11.30ന് കുന്നംകുളം ഭദ്രാസന അരമനയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വിതരണം ചെയ്യും.