ചിറളയം ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ എഫ്.എം ആരംഭിച്ചു

579

കുന്നംകുളം ചിറളയം ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തെ കുട്ടി റേഡിയോ ആരംഭിച്ചു. എഫ്.എം ന് കുട്ടികള്‍ നിര്‍ദ്ദേശിച്ച ‘ബെത് ബീറ്റ്‌സ് എഫ്.എം 24’ എന്ന പേര് പ്രധാനാധ്യാപിക സി. സ്റ്റാര്‍ലിറ്റ് പ്രഖ്യാപിച്ചു. മുന്‍ സംഗീതാധ്യാപിക ലീല ടീച്ചര്‍, അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കുട്ടി റേഡിയോ ജോക്കികളുടെ അവതരണം ഹൃദ്യമായി.
പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കും സര്‍ഗ്ഗവാസനകള്‍ക്കും പ്രാധാന്യം നല്‍കി എല്ലാ ദിവസവും ഉച്ചയ്ക്ക് അര മണിക്കൂര്‍ റേഡിയോ പ്രവര്‍ത്തനം നടത്തും.