വിദ്യാര്‍ത്ഥികളിലെ മാനസിക സമ്മര്‍ദ്ധം കുറയ്ക്കാന്‍ പാട്ട് വണ്ടി

പത്താം ക്ലാസ് പരീക്ഷയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളിലെ മാനസിക സമ്മര്‍ദ്ധം കുറക്കുന്നതിന് വേണ്ടി കുന്നംകുളം ഷെയര്‍ ആന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ബി ആര്‍സി ചൊവ്വന്നുരും സംയുക്തമായി
പാട്ട് വണ്ടി ഒരുക്കി. കുന്നംകുളം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കുളില്‍ ഡി.ഡി ഇ
അജിതകുമാരി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ലബീബ് ഹസ്സന്‍, സീനിയര്‍ അദ്ധ്യാപിക മജ്ജുള, സ്റ്റാഫ് സെക്രടറി ഡോ. പ്രിന്‍സി എ. തറയില്‍,ബി ആര്‍ സി ട്രയിനര്‍ ഷെറി മാഷ്, .പ്രിന്‍സിപ്പള്‍ നദീറ ഷെ & കെയര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാട്ടു വണ്ടി എല്ലാ വിദ്യാലയങ്ങളിലുമായി പരിപാടികള്‍ അവതരിപ്പിക്കും.

 

ADVERTISEMENT