31 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu ചാലിശ്ശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലോക നൈപുണ്യ ദിനം ആചരിച്ചു

ചാലിശ്ശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലോക നൈപുണ്യ ദിനം ആചരിച്ചു

77

ചാലിശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലോക നൈപുണ്യ ദിനം ആചരിച്ചു. എച്ച്.എം ഇന്‍ചാര്‍ജ് ഷീന പി. ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജെ.ആര്‍.സി കണ്‍വീനര്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ നൈപുണ്യ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്തു. കുട്ടികളിലെ കഴിവുകള്‍ ശാക്തീകരിക്കുന്നതിനും തൊഴില്‍ പരിശീലനത്തിനും വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനും ഊന്നല്‍ നല്‍കി ജെ.ആര്‍.സി യുടെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ ചിരട്ട കൊണ്ട് നിര്‍മ്മിച്ച വിവിധ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടായി. ചടങ്ങില്‍ അധ്യാപകരായ സുനില്‍, പത്മനാഭന്‍, ലൈല, നസീഹ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!