എരുമപ്പെട്ടി പുഴയില്‍ അറവ് മാലിന്യം തള്ളുന്നത് പതിവാകുന്നു

എരുമപ്പെട്ടി പുഴയില്‍ അറവ് മാലിന്യം തള്ളുന്നത് പതിവാകുന്നു. പഴവൂര്‍ പാലത്തിന് താഴെയാണ് പുലര്‍ച്ചെ അറവ് അവശിഷ്ടങ്ങള്‍ തള്ളിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് കവറുകളിലാക്കിയാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.പാലത്തിനും, ആറാട്ട്കടവ് തടയണയ്ക്കും സമീപം അറവ് അവശിഷ്ടങ്ങള്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.പരിസരവാസികള്‍ വേനലില്‍ തുണിയലക്കുന്നതിനും കുളിക്കുന്നതിനും ഈ കടവുകളെ ആശ്രയിക്കുന്നുണ്ട്. ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന മാംസാവശിഷ്ടങ്ങള്‍ വെള്ളത്തില്‍ കെട്ടികിടക്കുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ADVERTISEMENT