കൊരട്ടിക്കര ഒറ്റപ്പിലാവ് റോഡിലെ പാടത്തിന് സമീപത്തെ തോട്ടില്‍ കവറില്‍ കെട്ടി അറവുമാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച കാലത്താണ് പ്രദേശവാസികള്‍ പ്ലാസ്റ്റിക് കവറുകളില്‍ മാലിന്യം കെട്ടിയ നിലയില്‍ കണ്ടെത്തിയത്. പാടത്തിന് സമീപത്തെ വഴികളില്‍ രാത്രിയുടെ മറവില്‍ എത്തി മാലിന്യം നിക്ഷേപിക്കുന്നത് സ്ഥിരമായിരിക്കുകയാണ് എന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിരവധി തവണ പഞ്ചായത്ത് അധികൃതരെയും ആരോഗ്യ വിഭാഗത്തെയും വിവരങ്ങള്‍ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.