26.8 C
Kunnamkulam
Monday, September 28, 2026
Home Bureaus Kechery സ്‌നേഹസംഗമം സംഘടിപ്പിച്ചു

സ്‌നേഹസംഗമം സംഘടിപ്പിച്ചു

50

കേച്ചേരി സ്‌നേഹഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എരനെല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. ആന്‍മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹസംഗമം, ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. ജോസ് ഉദ്ഘാടനം ചെയ്തു. സ്‌നേഹഭവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.മാധവന്‍ അധ്യക്ഷനായി. ടി.എ.കുര്യാക്കോസ് മാസ്റ്റര്‍, കെ.എം. ഹംസ, ഒ.കെ.ചന്ദ്രന്‍, ലില്ലി ടീച്ചര്‍
എന്നിവര്‍ സംസാരിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ വളണ്ടിയര്‍മാര്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ വയോജനങ്ങള്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ സ്‌നേഹ സംഗമത്തില്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളുടെ അവതരണവും സ്‌നേഹവിരുന്നും നടന്നു.

ADVERTISEMENT
error: Content is protected !!