യുവ ജനതാദള്‍ ജില്ലാ വൈസ് പ്രസിഡന്റ് സുഹൈല്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചോളം യുവജനതാദള്‍ പ്രവര്‍ത്തകര്‍ എ.ഐ.വൈ.എഫില്‍ ചേര്‍ന്നു. സി.പി.ഐ.യുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പ്രവര്‍ത്തകരെ സ്വീകരിക്കുന്നതിനായി കേച്ചേരിയില്‍ ചേര്‍ന്ന യോഗം സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ രാഗേഷ് കണിയാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പുതിയ അംഗങ്ങളെ ഷാളണിയിച്ചും പതാക കൈമാറിയും സ്വീകരിച്ചു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് അംഗം സി.എ. ലിജു അദ്ധ്യക്ഷനായി. സി.പി.ഐ മണലൂര്‍ മണ്ഡലം സെക്രട്ടറി വി.ആര്‍. മനോജ്, അസി. സെക്രട്ടറി പി.എസ്. ജയന്‍, സെക്രട്ടറിയേറ്റ് അംഗം സി.ജെ. ജിജു, ലോക്കല്‍ സെക്രട്ടറി വി.പി.ലീല, അസിസ്റ്റന്റ് സെക്രട്ടറി സി.എല്‍. ജോജു, സുഹൈല്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.



