ഓപ്പറേഷന്‍ തൂഫാന്‍ 2.0 എന്ന പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വിവിധ വകുപ്പുകളും, സാംസ്‌കാരിക പ്രവര്‍ത്തകരേയും പൊതു ജനങ്ങളേയും ഒരുമിപ്പിച്ചു കൊണ്ടു നടത്തുന്ന ലഹരി നിര്‍മ്മാര്‍ജന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ വേങ്ങര മലബാര്‍ കോളേജില്‍, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചിരുന്നു. പോര്‍ക്കുളം പ്രയദര്‍ശിനി കമ്മ്യൂണിറ്റി ഹാളിന് മുന്നില്‍ പതാക ഉയത്തിയ ശേഷം പഞ്ചായത്ത് പ്രസിഡന്റ് കെ.എ ജ്യോതിഷ് ലഹരിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്തുതല ഉത്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുഷാര സുബീഷ് അധ്യക്ഷത വഹിച്ചു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എം.ഗീത പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, സ്‌കൂള്‍ പ്രതിനിധികള്‍, വായനശാല പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തൂഫാന്‍ വാരിയര്‍ ബാഡ്ജിന്റെ വിതരണവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രേഖ ജയരാമന്‍, പി. പ്രവീണ്‍ കുമാര്‍, ഉണ്ണികൃഷ്ണന്‍, കെ കെ രതീഷ്, വിജിത പ്രജി, സുമയ്യ ഷറഫുദ്ധീന്‍, നിമിഷ വിഗീഷ്, ഷംന റാഫി, മങ്ങാട് സ്‌കൂള്‍ പ്രധാന അധ്യാപിക ജന്‍സി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വികസന കാര്യ സ്റ്റാന്‍ഡില്‍ കമ്മിറ്റി ചെയര്‍മാന്‍ തമ്പി കെ ജോബ് സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മൈമൂനത്ത് നന്ദിയും പറഞ്ഞു.



