നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ പെരുമ്പിലാവ് മസ്ജിദു റഹ്‌മ പള്ളി വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ പ്രസിഡന്റ് മുനീര്‍ വരന്തരപ്പിള്ളിയുടെ നേതൃത്വത്തില്‍ അസര്‍ നമസ്‌കാരം നടന്നു. തുടര്‍ന്ന് കുടുംബ സംഗമവും ഉണ്ടായിരുന്നു. പള്ളി എന്നാല്‍ കേവലം നമസ്‌കരിക്കാനുള്ള ഇടം മാത്രമല്ല, മനുഷ്യനെ മനുഷ്യനാക്കുന്ന, കുടുംബങ്ങളെ കൂട്ടിയിണക്കുന്ന സ്‌നേഹത്തിന്റെ കേന്ദ്രമാകണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കണമെന്ന്, ഉദ്ഘാടകന്‍ പറഞ്ഞു. ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് എന്‍.കെ.മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയാ പ്രസിഡന്റ് പി. മുനീര്‍ സമാപന പ്രസംഗം നിര്‍വഹിച്ചു. മഹല്ല് സെക്രട്ടറി ഷാഹിദ് പാലിയത്ത് സ്വാഗതവും, മിഷാല്‍ മുഹമ്മദ് പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. മഹല്ല് ഭാരവാഹികളും നാട്ടിലെ വിശ്വാസികളും പങ്കെടുത്തു. ലഘു ഭക്ഷണവും ഒരുക്കിയിരുന്നു.



