സ്‌നേഹ തണ്ണീര്‍കുടം പദ്ധതി ഉദ്ഘാടനം നടത്തി

റീഡേഴ്സ് ഫോറം പി.എസ്.സി. പഠനകേന്ദ്രത്തിന്റെ സഹകരണത്തോടെ കുന്നംകുളം ലൈബ്രറി അങ്കണത്തില്‍ സംഘടിപ്പിച്ച സ്‌നേഹ തണ്ണീര്‍കുടം പദ്ധതി കുന്നംകുളം പോലീസ് സ്റ്റേഷന്‍ അസി.സബ് ഇന്‍സ്‌പെക്ടര്‍ സി.വി.മധു ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ്.എന്‍. അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം മുഖ്യസന്ദേശം നല്‍കി. കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ ഷാജി ആലിക്കല്‍ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷര്‍, ലൈബ്രറി റീഡേഴ്‌സ് ഫോറം മെമ്പര്‍ കിഷോര്‍ലാലിന് കൈമാറി. പ്രകൃതി സംരക്ഷണ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ഡെന്നീസ് മങ്ങാട് പദ്ധതി വിശദീകരണം നടത്തി. ഫിലിം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജന്‍ കുന്നംകുളം, പ്രകൃതി സംരക്ഷണ സംഘം യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് എന്‍.എം.വിഷ്ണു, ജില്ലാ സെക്രട്ടറി അമല്‍, ലൈബ്രറി റീഡേഴ്‌സ് ഫോറം അംഗങ്ങളായ പ്രേമരാജന്‍, സുശീല, ഉഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT