‘സ്പന്ദനം 2025’ ; മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം നടത്തി

20 വര്‍ഷത്തിന് ശേഷമുള്ള പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായി പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സമാരിറ്റന്‍സ് 2005 ബാച്ച് സംഘടിപ്പിച്ച, സ്പന്ദനം 2025 മെഡിക്കല്‍ ക്യാമ്പിന്റെ ഉത്ഘാടനം അന്‍സാര്‍ വാല്യൂ എജുക്കേഷന്‍ ഡയറക്ടര്‍ ഇ.എം.മുഹമ്മദ് അമീന്‍ നിര്‍വഹിച്ചു. തങ്ങളെ വളര്‍ത്തി വലുതാക്കിയ കലാലയത്തിനുള്ള സ്‌നേഹാദരമായാണ് ബാച്ചിലെ ഡോക്ടര്‍മാരായ അജാസ് ബിന്‍ അബ്ദു, ജുനൈന പി.എ., ഹനി എം.എ, ഹുസ്‌ന സി. കെ , ബബിത വി. കെ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. ചടങ്ങില്‍ 2005 ബാച്ചിന്റെ ഗ്രാന്റ് അലുംനി മീറ്റായ ‘ഒരിക്കല്‍ക്കൂടി’ ലോഗോ പ്രകാശനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ് ഇ.എം. ഫിറോസ് നിര്‍വ്വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ അധ്യക്ഷത വഹിച്ചു. ബിലാല്‍ ഷുഹൈബ് സ്വാഗതവും ഷിനി നിയാസ് നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് രക്തദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഫസല്‍ ഉസ്മാന്‍, അബ്ദുസമദ്, റജബ് പാറമേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT