തൃശ്ശൂരില്‍ എക്‌സൈസിന്റെ വന്‍ സ്പിരിറ്റ് വേട്ട

119

തൃശ്ശൂരില്‍ എക്‌സൈസിന്റെ വന്‍ സ്പിരിറ്റ് വേട്ട. പിക്കപ്പില്‍ കടത്തുകയായിരുന്ന 1,750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പറവൂര്‍ സ്വദേശികളായ നാലുപേര്‍ എക്‌സൈസിന്റെ പിടിയിലായി. രാജേഷ്, യേശുദാസ്, പ്രദീപ്, ബിജു എന്നിവരാണ് പിടിയിലായത്. പട്ടിക്കാടിനടുത്ത് ദേശീയപാതയില്‍ വച്ചാണ് സ്പിരിറ്റ് പിടികൂടിയത്. വാളയാര്‍ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്.