പോര്‍ക്കളെങ്ങാട് മണികണ്ഠ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍

138

പോര്‍ക്കളെങ്ങാട് മണികണ്ഠ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കും. പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി തേലമ്പറ്റ കേശവന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രഭാഷകന്‍ തത്വരസികന്‍ പ്രസാദ് പുളിക്കല്‍ നേതൃത്വം നല്‍കുന്ന ഭക്തിപ്രഭാഷണം, വൈകീട്ട് വയലിന്‍ ഫ്യൂഷന്‍, തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രഭാഷകന്‍ ശ്രീകാന്ത് ഗുരുപദം നേതൃത്വം നല്‍കുന്ന ഭക്തിപ്രഭാഷണം, വൈകീട്ട് 6.30ന് സോപാന സംഗീതവും ഉണ്ടാകും. രണ്ടു ദിവസങ്ങളിലും 3 നേരം പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.