കുട്ടഞ്ചേരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ടോയ്‌ലറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

43

എരുമപ്പെട്ടി കുട്ടഞ്ചേരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച ടോയ്‌ലറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ നിര്‍വ്വഹിച്ചു. എസ്.എസ്.കെയുടെ ഫണ്ട് ഉപയോഗിച്ചാണ് പെണ്ടകുട്ടികളുടെ ടോയ്‌ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ സ്വപ്ന പ്രദീപ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി.സി ബിനോജ്, എസ്.എസ്.കെ ജില്ലാ കോഡിനേറ്റര്‍ എന്‍.കെ രമേഷ്, പി.ടി.എ പ്രസിഡന്റ് ഒ.വി ഷനോജ്, എസ്.എം.സി ചെയര്‍മാന്‍ കെ.എ മനോജ്, സ്റ്റാഫ് സെക്രട്ടറി സി.എം ജീന തുടങ്ങിയവര്‍ പങ്കെടുത്തു.