വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

88

എരുമപ്പെട്ടി പഞ്ചായത്ത് വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് വീല്‍ ചെയര്‍ , വാക്കിംഗ് സ്റ്റിക്ക്, ഹിയറിങ്ങ് എയ്ഡ്, ഷൂ തുടങ്ങിയവ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ സുമന സുഗതന്‍, ഷീജ സുരേഷ്, മെമ്പര്‍മാരായ എം.കെ. ജോസ്, സുധീഷ് പറമ്പില്‍, റീന വര്‍ഗീസ്, എന്‍.പി.അജയന്‍, സ്വപ്ന പ്രദീപ്, മേഗി അലോഷ്യസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷിമി ചന്ദ്രന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.സി.ഫ്രാന്‍സിസ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.