ചെറായി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും

46

പുന്നയൂര്‍ക്കുളം ചെറായി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ പി ടി എ ജനറല്‍ ബോഡി യോഗം വാര്‍ഡ് മെമ്പര്‍ ശോഭ പ്രേമന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി താജുദ്ദീന്റെ അധ്യക്ഷതയില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഇരുപതാം വാര്‍ഡ് മെമ്പര്‍ കെ എച്ച് ആബിദ് സംസാരിച്ചു. 2023-24 അധ്യയന വര്‍ഷത്തെ പിടിഎ വരവ് ചെലവ് കണക്ക് സീനിയര്‍ അധ്യാപിക മീന പോള്‍ അവതരിപ്പിച്ചു. പിടിഎ കമ്മറ്റിയിലേക്ക് കെ എച്ച് ആബിദിനെയും ഫൈസലിനെയും തിരഞ്ഞെടുത്തു. തുടര്‍ന്ന് പി.ടി.എ എക്‌സിക്യൂട്ടീവ് ചേര്‍ന്ന് പ്രസിഡണ്ടായി സ്‌നേഹ് കരുമത്തില്‍, വൈസ് പ്രസിഡണ്ടായി റഹീം ആലുങ്ങലിനെയും തിരഞ്ഞെടുത്തു. അധ്യാപകന്‍ ജയകൃഷ്ണന്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി. സ്‌കൂള്‍ പ്രധാന അധ്യാപിക ഗീത അശോകന്‍ സ്വാഗതവും പുതിയ പിടിഎ പ്രസിഡണ്ട് സ്‌നേഹ് നന്ദിയും പറഞ്ഞു.