കുടക്കുഴി ശ്രീ ചന്ദനംകാവ് അയ്യപ്പ ക്ഷേത്രത്തില്‍ ശാസ്തൃ ലക്ഷാര്‍ച്ചന നടത്തി

കടങ്ങോട് കുടക്കുഴി ശ്രീ ചന്ദനംകാവ് അയ്യപ്പ ക്ഷേത്രത്തില്‍ ശാസ്തൃ ലക്ഷാര്‍ച്ചന നടത്തി. ദേശത്തിന്റെയും തട്ടകത്തിന്റെയും നാഥനായ ശ്രീ അയ്യപ്പന്റെ ചൈതന്യ വര്‍ദ്ധനവിന് വേണ്ടിയാണ് പ്രശ്‌ന വിധിപ്രകാരം ലക്ഷാര്‍ച്ചനയും പ്രത്യേക പൂജാകര്‍മ്മങ്ങളും നടത്തുന്നത്. അര്‍ച്ചന കൊണ്ട് ചൈതന്യവത്തായ കലശം മൂന്നു ദിവസം ഭഗവാന് അഭിഷേകം ചെയ്യും. സമാപന ദിവസമായ ജനുവരി 15ന് പ്രസാദ ഊട്ടും നടക്കും. പൂജാ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികനായി. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് എം.ജി.വിജയന്‍, സെക്രട്ടറി എ.പി.ദിനേഷ്‌കുമാര്‍, ട്രഷറര്‍ എ.സജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT