കാണിപ്പയ്യൂര്‍ കാണിശങ്കരപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. രാവിലെ ക്ഷേത്രം തന്ത്രി കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് വിഷ്ണു ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടായി. 7 ന് ക്ഷേത്രാങ്കണത്തില്‍ പഞ്ചവാദ്യം നടന്നു. 11 മണിക്ക് പ്രസാദ് ഊട്ട് ആരംഭിച്ചു. വൈകീട്ട് 5ന് ശോഭയാത്ര സമാപനം, ശേഷം നിറമാല, ചുറ്റുവിളക്ക്, അഷ്ടപദി, രാത്രി ഏഴ് മണിക്ക് കലാമണ്ഡലം ഹരിനാരായണനും സംഘവും അവതരിപ്പിക്കുന്ന സീതാസ്വയംവരം കഥകളി, തുടങ്ങിയവ നടക്കും.