പാറേമ്പാടം സെന്റ് ആന്റണീസ് പള്ളി പെരുന്നാളിന് കൊടിയേറ്റി.
ഞായറാഴ്ച രാവിലെ കുര്‍ബാനക്ക് ശേഷം പള്ളിമുറ്റത്ത് പുതുതായി സ്ഥാപിച്ച കൊടിമരത്തിന്റെ വെഞ്ചിരിപ്പ് നടത്തി. തുടര്‍ന്ന് തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ പെരുന്നാള്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. മെയ് 3, 4, 5 തിയതികളിലായാണ് വി.സെബസ്ത്യനോസിന്റേയും, വിശുദ്ധ അന്തോനീസിന്റേയും, ഔസേപ്പ് പിതാവിന്റേയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. കോടിയേറ്റത്തിന് ഇടവക വികാരി ഫാദര്‍ പോള്‍ അറക്കല്‍, കൈക്കാരന്‍മ്മാരായ പോള്‍ മണ്ടുംപാല്‍, ഷാജു മേഞ്ചേരി, സജി മഞ്ഞപ്പള്ളി, ജനറല്‍ കണ്‍വീനര്‍ പോള്‍സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.