26.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu പാറേമ്പാടം സെന്റ് ആന്റണീസ് ദേവലയത്തില്‍ നവീകരിച്ച അള്‍ത്താരയുടെ വെഞ്ചിരിപ്പ് നടത്തി

പാറേമ്പാടം സെന്റ് ആന്റണീസ് ദേവലയത്തില്‍ നവീകരിച്ച അള്‍ത്താരയുടെ വെഞ്ചിരിപ്പ് നടത്തി

പാറേമ്പാടം സെന്റ് ആന്റണീസ് ദേവലയത്തില്‍ നവീന രീതിയില്‍ നിര്‍മ്മാണം നടത്തിയ അള്‍ത്താരയുടെ വെഞ്ചിരിപ്പ് നടത്തി. ഞായറാഴ്ച രാവിലെ 9.30 ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ആള്‍ത്താരയുടെ വെഞ്ചിരിപ്പു കര്‍മ്മം നടത്തിയതിനു ശേഷം ദിവ്യ ബലിക്കും കാര്‍മ്മികത്വം വഹിച്ചു. ക്രിസ്തുമസ് സന്ദേശവും നല്‍കി. കേക്ക് മുറിച്ച് തിരുപ്പിറവിയാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇടവക വികാരി ഫാദര്‍ പോള്‍ അറക്കല്‍ സഹ കാര്‍മ്മികനായി. നിരവധി വിശ്വാസികള്‍ പങ്കെടുത്ത ആള്‍ത്താര വെഞ്ചിരിപ്പിന് പള്ളി കൈക്കാരന്‍മാരായ എം.എസ് പോള്‍, എം.കെ ഷാജു,സജി കെ മഞ്ഞളി, ആള്‍ത്താര നിര്‍മ്മാണ കണ്‍വീനന്‍ എം.ടി പോള്‍സണ്‍, വി.എല്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!