25.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Erumapetty വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ഫൊറോന പള്ളിയില്‍ മകരം തിരുനാളിന് കൊടി കയറി

വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ഫൊറോന പള്ളിയില്‍ മകരം തിരുനാളിന് കൊടി കയറി

വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കര്‍മ്മല മാതാവിന്റെയും സംയുക്ത ആഘോഷമായ മകരം തിരുനാളിന് കൊടി കയറി. തൃശ്ശൂര്‍ അതിരൂപത വികാരി ജനറല്‍ ജയ്‌സണ്‍ കൂനംപ്ലാക്കല്‍ കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചു. ഫൊറോന വികാരി റാഫേല്‍ താണിശ്ശേരി, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ മറഡോണ പീറ്റര്‍,കൈക്കാരന്‍മാര്‍ ഡേവിസ് ചിറ്റിലപ്പള്ളി, ഓ പി കുര്യാക്കോസ്, ജോജോ പനയ്ക്കല്‍, ജോസഫ് ഓ ക്കേ, പബ്ലിസിറ്റി കണ്‍വീനര്‍ പി.ജെ ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

ചടങ്ങില്‍ സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മവും നടന്നു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ നവനാള്‍ കുര്‍ബാനയും ദീപാലങ്കാരവും നടക്കും. 23ന് 35 കുടുംബ യൂണിറ്റകളുടെ അമ്പ് പ്രദക്ഷിണങ്ങളും തേര് മത്സരവും, 24ന് പ്രസിദേന്തി വാഴ്ച തിരുനാള്‍ ആഘോഷമായ കുര്‍ബാന,തിരുനാള്‍ പ്രദക്ഷിണം, 25ന് നാടകം, 26ന് ഇടവക ദിന ആഘോഷങ്ങള്‍ യൂണിറ്റുകളുടെ കലാപരിപാടികള്‍ എന്നിവയും നടക്കും.

ADVERTISEMENT
error: Content is protected !!