ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍, പരുമല തിരുമേനിയുടെ 123-ാം ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. നവംബര്‍ 8, 9 ദിവസങ്ങളിലായാണ് ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുന്നത്. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവകാധികാരി ഫാദര്‍ ബിജു മുങ്ങാംകുന്നില് കൊടിയേറ്റം നടത്തി. എട്ടാം തീയതി വൈകിട്ട് 6 30 ന് സന്ധ്യാനമസ്കാരം, തുടര്‍ന്ന് വചന സന്ദേശം എന്നിവയും, ഒമ്പതാം തീയതി രാവിലെ പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കും. കൊടിയേറ്റത്തിന് പള്ളി ട്രസ്റ്റി സി.യു ശലമോന്, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങിയ മാനേജ് കമ്മിറ്റി നേതൃത്വം നല്കി.
Home Bureaus Perumpilavu ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയില്‍, പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി


