ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 12 ലക്ഷം രൂപയുടെ സ്റ്റീല്‍ പാത്രങ്ങള്‍ വഴിപാടായി ലഭിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ടിന് ആവശ്യമായ 12 ലക്ഷം രൂപയുടെ സ്റ്റീല്‍ പാത്രങ്ങള്‍ വഴിപാടായി ലഭിച്ചു. കുടിവെള്ളം നല്‍കാനുള്ള ഏഴായിരം സ്റ്റീല്‍ ഗ്ലാസുകള്‍, 300 ജാറുകള്‍, 300 ബെയ്സനുകള്‍, കുട്ടകങ്ങള്‍, സ്പൂണുകള്‍, പായസം നല്‍കാനാവുന്ന ചെറിയ സ്റ്റീല്‍ ഗ്ലാസുകള്‍ എന്നിവയാണ് വഴിപാടായി ലഭിച്ചത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ വിജയന്‍ പാത്രങ്ങള്‍ ഏറ്റുവാങ്ങി. ഭരണ സമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ പ്രമോദ് കളരിക്കല്‍, കെ.എസ്. മായാദേവി, മാനേജര്‍ വി.സി സുനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സിംഗപ്പൂരിലെ വ്യവസായി രാജേഷ് എം ഉണ്ണി പത്തുലക്ഷം രൂപയുടെ സ്റ്റീല്‍ പാത്രങ്ങളും പ്രകാശന്‍ പൊള്ളാച്ചി, പ്രദീപ് ചെന്നൈ, ശാന്തിശങ്കര്‍, ഷൊര്‍ണ്ണൂര്‍ എന്നിവര്‍ 2 ലക്ഷം രൂപയുടെ സ്റ്റീല്‍ പാത്രങ്ങളുമാണ് വഴിപാടായി സമര്‍പ്പിച്ചത്.

ADVERTISEMENT