24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Thrithala തെരുവ് നായ ആക്രമണം; 3 കുട്ടികളുള്‍പ്പെടെ 6 പേര്‍ക്ക് കടിയേറ്റു

തെരുവ് നായ ആക്രമണം; 3 കുട്ടികളുള്‍പ്പെടെ 6 പേര്‍ക്ക് കടിയേറ്റു

നാഗലശ്ശേരി പഞ്ചായത്തില്‍ വീണ്ടും തെരുവ് നായ ആക്രമണം. പെരിങ്ങോട് എകെജി നഗറിലും പരിസരത്തും 3 കുട്ടികളുള്‍പ്പെടെ 6 പേര്‍ക്ക് കടിയേറ്റു. രണ്ട് കറവപ്പശുക്കള്‍ക്കും വളര്‍ത്തു പൂച്ചക്കും കടിയേറ്റു. പെരിങ്ങോട് താഴത്തെ പുരക്കല്‍ ശബരിനാഥ് (13), ഏര്‍ക്കര ശിഹാബ് മകന്‍ മുഹമ്മദ് ഫാദി (8), കരുവാന്‍ പടിക്കല്‍ സന്ധ്യ മകന്‍ ആദിദേവ് (13) എന്നീ കുട്ടികള്‍ക്കും,താഴത്തേതില്‍ ഷംസുദ്ദീന്‍ (45), വട്ടേക്കാട്ട് മാധവന്‍ നായര്‍ (65) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുള്ളത്. കടിയേറ്റ് പരിക്കുപറ്റിയവരെ വീട്ടുകാരും,പ്രദേശവാസികളും ചേര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!