26 C
Kunnamkulam
Monday, September 14, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം

ഗുരുവായൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം

127

ഗുരുവായൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. അടഞ്ഞ് കിടക്കുന്ന വീട് വൃത്തിയാക്കാനെത്തിയ തൊഴിലാളിക്ക് തെരുവ് നായയുടെ കടിയേറ്റു. ഹരിദാസ് നഗറില്‍ ചിറ്റിലേടത്ത് സതീഷ് കുമാറിനാണ് (45) കടിയേറ്റത്. താമരയൂര്‍ പൂങ്കാവനം റോഡില്‍ പെലക്കാട്ട് മഞ്ജുവിന്റെ വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് സംഭവം. പ്രസവിച്ച് കിടക്കുകയായിരുന്ന പട്ടി ഓടിയെത്തി കാലില്‍ കടിക്കുകയായിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം തൈക്കാട് മേഖലയില്‍ 25 ഓളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

ADVERTISEMENT
error: Content is protected !!